മുംബൈ: ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ബൗളർമാരുടെ പട്ടികയിൽ 879 പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യൻ താരങ്ങളിൽ രണ്ടാമതുള്ളത് മുഹമ്മദ് സിറാജ് (12) ആണ്. രവീന്ദ്ര ജഡേജ 14-ാം സ്ഥാനത്തും കുൽദീപ് യാദവ് 15-ാം സ്ഥാനത്തുമാണ്.
ഓസ്ട്രേലിയയുടെ പേസർ മിച്ചൽ സ്റ്റാർക്കും ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും രണ്ടും നാലും സ്ഥാനങ്ങളിലേക്ക് മുന്നേറിയപ്പോൾ ന്യൂസിലൻഡിന്റെ മാറ്റ് ഹെൻറി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.
2026ൽ ഇന്ത്യ ഇതുവരെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് (wtc) മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് അവസാനമായി ഇന്ത്യ മത്സരത്തിനിറങ്ങിയത്.
യശസ്വി ജയ്സ്വാളും (എട്ട്) ശുഭ്മാൻ ഗില്ലും (ഒന്പത്) ആണ് ആദ്യ പത്തിനുള്ളിലുള്ള ഇന്ത്യൻ ബാറ്റർമാർ.
മുൻ ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട് 880 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.